വിമാനത്തിലെ പ്രതിഷേധം: ഇ.പി ജയരാജന് യാത്രാവിലക്ക്

LATEST UPDATES

6/recent/ticker-posts

വിമാനത്തിലെ പ്രതിഷേധം: ഇ.പി ജയരാജന് യാത്രാവിലക്ക്

 


വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും വിലക്കുണ്ട്. ഇൻഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. എന്നാല്‍, ഇതുസംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു.


കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി ജയരാജൻ യൂത്ത് കോൺഗ്രസുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യം പ്രചരിച്ചിരുന്നു. സംഭവം വൻ വിവാദത്തിന് വഴിയൊരുക്കുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.


എന്നാൽ, ജയരാജനെതിരെ കേസെടുക്കണമെന്ന കോൺഗ്രസ് ആവശ്യം മുഖ്യമന്ത്രി തള്ളി. തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയാനാണ് അദ്ദേഹം ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാൽ കേസില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടി.

Post a Comment

0 Comments