തിങ്കളാഴ്‌ച, ഒക്‌ടോബർ 26, 2026


ബേക്കൽ: സാംസ്കാരിക പൈതൃകവും ടൂറിസം സാധ്യതകളും ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2K26-ന്റെ സംഘാടകസമിതി രൂപീകരണ യോഗം ബേക്കൽ ബീച്ച് പാർക്കിൽ വെച്ച് നടന്നു. 2026 ഡിസംബർ 23 മുതൽ 31 വരെ ഒൻപത് ദിവസങ്ങളിലായാണ് ബേക്കൽ ബീച്ചിൽ വിപുലമായ സാംസ്കാരിക മഹോത്സവം സംഘടിപ്പിക്കുന്നത്.


സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ തനത് സംസ്കാരവും പ്രകൃതിഭംഗിയും കലാപരിപാടികളും കോർത്തിണക്കി ജനകീയ പങ്കാളിത്തത്തോടെ ഫെസ്റ്റ് വിജയിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുന്നതിനൊപ്പം ജില്ലയിലെ സാംസ്കാരിക വൈവിധ്യവും കലാപാരമ്പര്യവും ഉയർത്തിക്കാട്ടാനും ഫെസ്റ്റ് ലക്ഷ്യമിടുന്നു

.  കെ. നീലകണ്ഠൻഎം.എൽ.എ അധ്യക്ഷത വഹിച്ചു.  . കല്ലട്ര മാഹിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.


സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരികൾ സാംസ്കാരികം, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി. കെ എം ഷാജി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. (കാസർകോട്), കല്ലട്ര മാഹിൻ ഹാജി എം.എൽ.എ. (കാസർകോട്), എ. കെ. എം. അഷ്റഫ് എം.എൽ.എ. (മഞ്ചേശ്വരം), ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. (കാഞ്ഞങ്ങാട്), സന്ദീപ് വാര്യർ എം.എൽ.എ. (തൃക്കരിപ്പൂർ) എന്നിവരാണ് . കെ. നീലകണ്ഠൻ എം.എൽ.എ. (ഉദുമ) ചെയർമാനായും ശ്രീ ധന്യ സുരേഷ് ഐ.എ.എസ് ജില്ലാ കളക്ടർ കാസറഗോഡ് ജനറൽ കൺവീനറായും ഹക്കീം കുന്നിൽ ചീഫ് കോർഡിനേറ്ററായും പ്രവർത്തിക്കും.

ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ കെ

സോയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം സുകുമാരി ടി.വി. രാധിക, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ബി. മുഹമ്മദ് കുഞ്ഞി, ചന്ദ്രൻ നാലാം വാതുക്കൽ, ആയിഷ അബൂബക്കർ, മുസ്തഫ ഹാജി, വൈസ് പ്രസിഡണ്ട് ബാബുരാജ്, ശ്രീധരൻ, 

ആർ.ഡി.ഒ. സുദീപ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ബിആർഡിസി ജനറൽ മാനേജർ കെ.എം. രവീന്ദ്രൻ, മാനേജർ യു.എസ്. പ്രസാദ്, പി. സുനിൽ കുമാർ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഹക്കീം കുന്നിൽ, കെ. മണികണ്ഠൻ, കെ.ഇ.എ. ബക്കർ, കല്ലട്ര അബ്ദുൽ ഖാദർ, വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, രാജൻ പെരുമ്പള, ബി. ഹരീഷ് നമ്പ്യാർ,നാഷണൽ അബ്ദുള്ള, 

ജയശ്രീ, പി.വി. സുരേഷ്, ധന്യ സുരേഷ്, റസിയ, , ടി.ഡി. കബീർ, ഹനീഫ കുന്നിൽ, സിദ്ധിഖ് പള്ളിപ്പുഴ, ടി.കെ. പ്രദീപ്, ടി.കെ. സുധാകരൻ, എം.എ. ലത്തീഫ്, ഫാത്തിമ ഹമീദ്, ഷക്കീല ബഷീർ, രാജേന്ദ്രപ്രസാദ്, മുഹമ്മദ് ഹനീഫ,  എം.പി.എം. ഷാഫി, രവീന്ദ്രൻ കരിച്ചേരി തുടങ്ങിയവർ  സംസാരിച്ചു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശോഭ ടി. സ്വാഗതവും ബിആർഡിസി മാനേജർ യു.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.


ബേക്കലിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും കാസർകോടിന്റെ സാംസ്കാരിക വൈവിധ്യം ദേശീയ-അന്തർദേശീയ തലങ്ങളിൽ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ