ബംഗാളിൽ നിന്നും തട്ടികൊണ്ടു വന്ന പതിനേഴുകാരിയെ തളിപ്പറമ്പിൽ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

ബംഗാളിൽ നിന്നും തട്ടികൊണ്ടു വന്ന പതിനേഴുകാരിയെ തളിപ്പറമ്പിൽ കണ്ടെത്തി

 ബംഗാളിൽ നിന്നും പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ തട്ടികൊണ്ടു വന്ന് വിവാഹം കഴിച്ച ബംഗാളി യായ യുവാവിനെയും പെൺകുട്ടിയെയും തളിപ്പറമ്പ് പോലീസിൻ്റെ സഹായത്തോടെ വെസ്റ്റ് ബംഗാൾ പോലീസ് ധർമ്മശാലയിൽ വെച്ച് പിടികൂടി.വെസ്റ്റ് ബംഗാൾ മിഡ്നാപ്പൂർ സ്വദേശിയായ യുവാവിനൊപ്പം വിവാഹിതയായി കഴിയുന്ന യുവതിയെയാണ് പോലീസ് കണ്ടെത്തിയത്.2020-ൽ യുവാവ് മിഡ്നാപ്പൂരിൽ നിന്ന് കാമുകിയായ 17 കാരിയുമായി സ്ഥലം വിടുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും കണ്ണൂരിൽ കഴിയുന്നതായി വെസ്റ്റ് ബംഗാൾ പോലീസിന് വിവരം ലഭിച്ചത് തുടർന്ന് കണ്ണൂർ പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.നാട്ടിൽ നിന്നും മുങ്ങിയ ഇവർ വിവാഹിതരായി ധർമ്മശാലക്ക് സമീപം ജോലി ചെയ്ത് താമസിച്ചു വരികയായിരുന്നു. യുവതി ഒരു കുഞ്ഞിന് ജന്മവും നൽകിയിട്ടുണ്ട്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ പോലീസ് മിഡ്നാപ്പൂരിലേക്ക് കൊണ്ടു പോകും.

Post a Comment

0 Comments