പ്രൗഢമായി ബടക്കൻ ഫാമിലിയുടെ 'കുടുംബ സംഗമം'

LATEST UPDATES

6/recent/ticker-posts

പ്രൗഢമായി ബടക്കൻ ഫാമിലിയുടെ 'കുടുംബ സംഗമം'




കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയിൽ അങ്ങോളമിങ്ങോളം പടർന്നു പന്തലിച്ചു കിടക്കുന്ന ചിത്താരിയിലെ ബടക്കൻ ഫാമിലി കുടുംബ സംഗമം  പടന്നക്കാട് ബേക്കൽ ക്ലബ്ബ് വെച്ച് നടന്നു.


ആയിരത്തോളം അംഗങ്ങൾ പങ്കെടുത്ത കുടുംബ സംഗമത്തിൽ ഇ എം സുലൈമാൻ സഅദി പ്രാർത്ഥന നിർവഹിച്ചു. പിബി കുഞ്ഞാമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ  കെ വി സുജാത ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബിൽടെക് അബ്ദുള്ള, അഡ്വക്കേറ്റ് എൻ.എ  ഖാലിദ്, ഇർഷാദ് സി.കെ, ഹാജറ സലാം എന്നിവർ പ്രസംഗിച്ചു. ആർ ജെ മുസാഫർ, ഹക്കീം മാസ്റ്റർ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹാഫിള് മുഹമ്മദ് ശമ്മാസ് പി.കെ. ഖിറാഅത്ത് നടത്തി.


ചടങ്ങിൽ കാലവർഷക്കെടുതിയിൽ കുന്നിടിഞ്ഞ് വീട് നഷ്ടപ്പെട്ട ചിത്താരിയിലെ ഒരു കുടുംബത്തിന് ധനസഹായം നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. 


Post a Comment

0 Comments