കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്നും ഭര്‍ത്താവെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു

LATEST UPDATES

6/recent/ticker-posts

കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്നും ഭര്‍ത്താവെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു

 



കുമ്പള: കുഞ്ഞിനെ കാണാന്‍ വിദേശത്ത് നിന്നും ഭര്‍ത്താവ് എത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്.

ഒരു മാസത്തിന് മുമ്ബ് ആശുപത്രിയില്‍ പ്രസവിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ എത്തുകയായിരുന്നു. ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ട്, നിമിഷങ്ങള്‍ക്കകം സഫാന കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ കുമ്ബള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സഫാനയുടെ ആകസ്മിക മരണം ബന്ധുക്കളെയും നാടിനെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


Post a Comment

0 Comments