മം​ഗളൂരുവിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു

LATEST UPDATES

6/recent/ticker-posts

മം​ഗളൂരുവിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു

 


കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. മം​ഗളൂരു യുവമോർച്ച ജില്ലാ സെക്രട്ടറിയായ പ്രവീൺ നെട്ടാറാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് ബെല്ലാരിയിൽ വച്ചാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ മൂന്നം​ഗ അജ്ഞാത സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 


രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു കൊലപാതകം. പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മം​ഗളൂരുവിൽ മുൻപ് നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമായാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. വേഗത്തിൽ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.


അതിനിടെ പ്രവീണിന്റെ കൊലപാതകത്തിൽ കർണാടക മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പാർട്ടി പ്രവർത്തകന്റെ ക്രൂരകൊലപാതകത്തിന് കാരണക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ അനുശോചനവും രേഖപ്പെടുത്തി. 

Post a Comment

0 Comments