ക്യാപ്റ്റോൾ കുടുംബ സംഗമം വേറിട്ടതായി; പേരമക്കൾ ഉൾപ്പെടെ 100 ലധികം അംഗങ്ങൾ പങ്കെടുത്തു

LATEST UPDATES

6/recent/ticker-posts

ക്യാപ്റ്റോൾ കുടുംബ സംഗമം വേറിട്ടതായി; പേരമക്കൾ ഉൾപ്പെടെ 100 ലധികം അംഗങ്ങൾ പങ്കെടുത്തു

 



ഉദുമ : 'ഒരുമയോടെ' എന്ന പേരിൽ ക്യാപ്റ്റോൾ കുടുംബ സംഗമം നടത്തി. ജൂലൈ  23 കുടുംബത്തിന്റെ മണമുള്ള കളനാടിൽ ക്യാപ്റ്റോൾ നഫീസ ഹജ്ജുമ്മ ഉദ്ഘാടനം ചെയ്തു.  കുടുംബത്തിലെ മുതിർന്നവരെ സ്നേഹാദരവ്‌ നൽകി  ആദരിക്കുകയും, വിവിധ മേഖലയിൽ വിജയം നേടിയ വിദ്യർത്ഥികൾക്ക്  അനുമോദനവും നൽകി.

പ്രശസ്ത മോട്ടിവേഷൻ ട്രെയ്നറും, മെന്ററുംമായ ആയിഷത്ത്  ഫർസാന നല്ലൊരു കുടുംബ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. 

പ്രായ വിത്യാസമില്ലാതെ അംഗങ്ങൾ കൈമുട്ട് പാട്ട് ഒപ്പന ഉൾപ്പടെ വിവിധ കലാപരിപാടികളും, മെഹന്ദി മത്സരം, പാചക മത്സരം എന്നിവയും നടന്നു. വിജയികൾക്ക് സമ്മാനങ്ങളും സമാപന പരിപാടിയിൽ വിതരണം ചെയ്തു. 

കുടുംബത്തിന്റെ വിദ്യഭ്യാസ, ആരോഗ്യ സാമ്പത്തിക  മേഖലയിലെ ഭദ്രദയിലേക്ക്  ഒരു സ്ഥിരം കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രോഗ്രാം ഡയറക്ടർ റഫീഖ് ബേക്കൽ സ്വാഗതവും, ചെയർമാൻ ക്യാപ്റ്റോൾ ഹമീദ് കുടുംബ സംഗമം നിയന്ത്രിച്ചു. മുഹമ്മദ്  കുഞ്ഞി മാങ്ങാട്, ക്യാപ്റ്റോൾ റഷീദ്,   അന്തായി ബേക്കൽ, ക്യാപ്റ്റോൾ ഉബൈദ് എന്നിവർ സംസാരിച്ചു. സുബൈർ. പി എ  നന്ദി പറഞ്ഞു


Post a Comment

0 Comments