കൊളവയലിൽ ലഹരിമുക്ത ക്യാമ്പയിനും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

കൊളവയലിൽ ലഹരിമുക്ത ക്യാമ്പയിനും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

 


കാഞ്ഞങ്ങാട്: കൊളവയൽ ലഹരി മുക്ത ജനകീയ കൂട്ടായ്മയുടെയും ഹൊസ്ദുർഗ്ഗ് ജനമൈത്രി പോലീസിൻ്റെയും, കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി മുക്ത ഗ്രാമം എന്ന ആശയവുമായി ലഹരിമുക്ത ക്യാമ്പയിനും, ബോധവൽക്കരണ ക്ലാസ്സും കൊളവയൽ പോസ്റ്റ് ഓഫിസ് പരിസരത്ത് സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കാസർഗോഡ് ഡി  ബാലചന്ദ്രർ മുഖ്യാതിഥിയായി.ഗ്രാമ  പഞ്ചായത്ത് അംഗം അശോകൻ ഇട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ ജി രഘുനാഥൻ വിഷയാവതരണം നടത്തി. എസ് എച്ച് ഒ ഹോസ്ദുർഗ് പോലീസ് കെ പി ഷൈൻ, അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ്, ഹോസ്ദുർഗ് ജനമൈത്രി പോലീസ് ഓഫീസർമാരായ രഞ്ജിത്ത് കുമാർ, പ്രമോദ് ടിവി, ഗ്രാമ പഞ്ചായത്ത് അംഗം ഹംസ സി എച്ച്, ഷംസുദ്ധീൻ കൊളവയൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments