18 തികയാന്‍ കാത്തിരിക്കേണ്ട, പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം

LATEST UPDATES

6/recent/ticker-posts

18 തികയാന്‍ കാത്തിരിക്കേണ്ട, പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാം

 



ന്യൂഡല്‍ഹി: പതിനേഴു വയസ്സു പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് പതിനെട്ടു വയസ്സു തികയാന്‍ കാത്തിരിക്കേണ്ടതില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. ഇതു വ്യക്തമാക്കി കമ്മിഷന്‍ വിജ്ഞാപനമിറക്കി.


ഓരോ വര്‍ഷവും ജനുവരി ഒന്നിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കാണ് അതതു വര്‍ഷം നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാവുക. ഇതില്‍ മാറ്റം വരുത്തിക്കൊണ്ടാണ് കമ്മിഷന്‍ വിജ്ഞാപനം.


സാങ്കേതികതലത്തില്‍ പുതിയ മാറ്റം നടപ്പിലാക്കുന്നതിനു നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

Post a Comment

0 Comments