വെള്ളിയാഴ്‌ച, ജൂലൈ 29, 2022

 



കോഴിക്കോട്: പെരുവണ്ണാമുഴിയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. പെരുവണ്ണാമുഴി സ്വദേശി ഇർഷാദിനെയാണ് കാണാതായത്. ഇർഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് സ്വർണക്കടത്ത് സംഘം അയച്ച് കൊടുത്തിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കൾ പോലീസിന് പരാതി നൽകി.


ഇർഷാദ് ദുബായിൽ നിന്ന് വരുമ്പോൾ സ്വർണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ച് തരണമെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി സന്ദേശം വരാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.


പോലീസിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ വീട്ടുകാർ ആദ്യം പരാതി നൽകിയിരുന്നില്ല. പിന്നീട് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ലഭിച്ചതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ