മുടിവെട്ടാനെത്തിയ 14കാരനെ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

മുടിവെട്ടാനെത്തിയ 14കാരനെ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

 ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വിശ്വനാഥപുരം രാജീവ് ഭവനിൽ രാജീവിനെയാണ് കുമളി പൊലീസ് അറസ്റ്റു ചെയ്തത്. ഇടുക്കിയിലെ കുമളിയിലാണ് സംഭവമുണ്ടായത്. കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി അശ്ലീലദൃശ്യങ്ങൽ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. 


മുടി വെട്ടാനെത്തിയ കുട്ടിയെ ബൈക്കിൽ വിളിച്ച് കയറ്റി ഇയാളുടെ വീട്ടിലെത്തിച്ചു. തുടർന്ന് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ബലം പ്രയോഗിച്ച് കാണിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി ബഹളംവെച്ചതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിലാണ് രാജീവ് അറസ്റ്റിലായത്. 

Post a Comment

0 Comments