കോട്ടച്ചേരി നന്മമര ചുവട്ടിലെത്തി ഭക്ഷണം വിതരണം ചെയ്ത് കേരള ഗവർണർ ആരിഫ് ഖാന്റെ മകൻ കബീർ ഖാൻ

LATEST UPDATES

6/recent/ticker-posts

കോട്ടച്ചേരി നന്മമര ചുവട്ടിലെത്തി ഭക്ഷണം വിതരണം ചെയ്ത് കേരള ഗവർണർ ആരിഫ് ഖാന്റെ മകൻ കബീർ ഖാൻ

 




കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ 'അന്നം അമൃതം'  പദ്ധതിയുടെ ഭാഗമായി കോട്ടച്ചേരി നന്മമര ചുവട്ടിൽ ഭക്ഷണ വിതരണം നടത്തി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മകൻ കബീർ ഖാൻ മുഖ്യാതിഥിയായിരുന്നു.  

വിശക്കുന്നവരെ കണ്ടെത്തി അവരുടെ വിശപ്പ് മാറ്റുന്നതിനേക്കാൾ പുണ്യ പ്രവർത്തി വേറെയില്ലെന്ന് കബീർ ഖാൻ പറഞ്ഞു. നന്മമര പ്രവർത്തകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. 

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് എം ബി ഹനീഫ് അധ്യക്ഷനായിരുന്നു. സലാം കേരള, ടി മുഹമ്മദ് അസ്ലം, ടൈറ്റസ് തോമസ്, ഡോക്ടർ കൃഷ്ണ കുമാരി, അൻവർ ഹസ്സൻ, ബഷീർ  കുശാൽ, അഷറഫ് കൊളവയൽ, പി.എം അബ്ദുന്നാസർ, നൗഷാദ് സി.എം., ഗോവിന്ദൻ നമ്പൂതിരി, ഹാറൂൺ ചിത്താരി, അബൂബക്കർ ഖാജാ,   മെഹബൂബ് പാറപ്പള്ളി, ഹരി കുമ്പള, ഫസൽ റഹ്മാൻ, വിനോദ് താനത്തിങ്കാൽ, വിനു വേലാശ്വരം  , രഞ്ജു മാരാർ തുടങ്ങിയവർ സംബന്ധിച്ചു.


photo: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ അന്നം അമൃതം പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷണ വിതരണം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മകൻ കബീർ ഖാൻ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

0 Comments