യൂട്യൂബ് നോക്കി വൈനുണ്ടാക്കി 12കാരന്‍; കുടിച്ച സഹപാഠി ആശുപത്രിയില്‍

LATEST UPDATES

6/recent/ticker-posts

യൂട്യൂബ് നോക്കി വൈനുണ്ടാക്കി 12കാരന്‍; കുടിച്ച സഹപാഠി ആശുപത്രിയില്‍യൂട്യൂബ് നോക്കി തനിയെ വൈനുണ്ടാക്കി 12 വയസുകാരന്‍. അത് സ്‌കൂളിലെത്തി കൂട്ടുകാര്‍ക്ക് വിളമ്പുകയും ചെയ്തു. സഹപാഠിയായ വിദ്യാര്‍ത്ഥി വൈന്‍ കുടിച്ച് ഛര്‍ദ്ദിച്ച് അവശനായതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയില്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്നലെയാണ് സംഭവം. 


വീട്ടില്‍ രക്ഷിതാക്കള്‍ വാങ്ങി നല്‍കിയ മുന്തിരി ഉപയോഗിച്ചാണ് 12കാരന്‍ യൂട്യൂബ് നോക്കി വൈന്‍ പരീക്ഷണം നടത്തിയത്. സഹപാഠി ആശുപത്രിയില്‍ ആയതോടെയാണ് പരീക്ഷണം പാളിയെന്ന് 12കാരന് മനസ്സിലായത്. തുടര്‍ന്ന് സഹപാഠിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സ്‌കൂളിലെത്തി അധികൃതരോട് വിശദാംശങ്ങള്‍ അന്വേഷിച്ചറിഞ്ഞു. വൈന്‍ സ്‌കൂളിലെത്തിച്ച 12കാരന്റെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Post a Comment

0 Comments