യുവാവിന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ സ്വരൂപിച്ച് ആസ്‌ക് ആലംപാടി

LATEST UPDATES

6/recent/ticker-posts

യുവാവിന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ സ്വരൂപിച്ച് ആസ്‌ക് ആലംപാടി

 ആലംപാടി: ഏറെക്കാലം ആലംപാടി ആർട്സ് & സ്പോർട്സ് ക്ലബിന്റെ (ആസ്‌ക് ആലംപാടി) സഹയാത്രികനായിരുന്ന യുവാവിന് സഹായവുമായി ആസ്‌ക് ആലംപാടി പ്രവർത്തകർ.

യുവാവിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി ആസ്‌ക് ജി സി സി കാരുണ്യ വർഷം പദ്ധതിയിലൂടെ മൂന്ന് ലക്ഷത്തി രണ്ടായിരം രൂപ ( ₹.3,02000/- ) സ്വരൂപിച്ചു നൽകി. വെള്ളിയാഴ്ച വൈകുന്നേരം ക്ലബ് പ്രസിഡണ്ട് മുസ്തഫ ഇ എയുടെ അധ്യക്ഷതയിൽ ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ വ്യവസായ പ്രമുഖൻ ഖാദർ സൈത്തൂൻ, പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്‌രിയയുടെ സാന്നിധ്യത്തിൽ ചികിത്സ സഹായ സമിതി ഭാരവാഹികൾക്ക് ചെക്ക് കൈമാറി. ചടങ്ങിൽ ഉസ്താദ് കബീർ ഹിമമി ബോവിക്കാനം, ചികിത്സ സഹായ സമിതി പ്രസിഡന്റ്‌ സുബൈർ, ട്രഷറർ ഷാഫി ചെങ്കള, ജോ:കൺവീനർ ഹാഷിം, ആസ്‌ക് ജിസിസി പ്രസിഡണ്ട് അദ്ര മേനത്ത്   തുടങ്ങിയർ പങ്കെടുത്തു. ആസ്‌ക് ജിസിസി ജനറൽ സെക്രട്ടറി ഔഫ് കന്നിക്കാട് നന്ദി പറഞ്ഞു.


Post a Comment

0 Comments