ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

ആലപ്പുഴ: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്‍. കൃഷ്ണ തേജ് ഐപിഎസ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില്‍ ജനറല്‍ മാനേജറായാണ് ശ്രീറാമിന്റെ പുതിയ നിയമനം.


ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകര്‍ക്ക് ഓശാന പാടുകയാണെന്നായിരുന്നു ആരോപണം.

Post a Comment

0 Comments