ചിത്താരിയിലെ വിവാഹ വീട്ടിൽ നിന്നും ആറ് വയസുകാരിയുടെ ഒന്നര പവൻ മാല കവർന്നു; പ്രതി പിടിയിൽ

LATEST UPDATES

6/recent/ticker-posts

ചിത്താരിയിലെ വിവാഹ വീട്ടിൽ നിന്നും ആറ് വയസുകാരിയുടെ ഒന്നര പവൻ മാല കവർന്നു; പ്രതി പിടിയിൽ

 


കാഞ്ഞങ്ങാട്: ചിത്താരിയിലെ സബാൻ റോഡിൽ ഇന്നലെ വിവാഹ വീട്ടിൽ നിന്നും ആറ് വയസുകാരിയുടെ ഒന്നര പവൻ മാല കവർന്നു. ക്ഷണിക്കാതെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് ബിരിയാണിയും കഴിച്ച ശേഷം പ്രതികവർച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചേറ്റുകുണ്ട് സ്വദേശി ഷഫീഖാണ് 36 പിടിയിലായത്. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ വിവാഹ വീട്ടിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. സൗത്ത് ചിത്താരിയിലെ ഉമ്മറിന്റെ മകളായ ആറ് വയസുകാരിയുടെ ആഭരണമാണ് കവർന്നത്.


Post a Comment

0 Comments