കാഞ്ഞങ്ങാട് പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പേവാര്‍ഡ് ആരംഭിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പേവാര്‍ഡ് ആരംഭിച്ചു

 കാഞ്ഞങ്ങാട് പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എല്ലാ സൗകര്യങ്ങളോട് കൂടിയ പേവാര്‍ഡ് ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള സംസാരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ. ജോമി ജോസഫ് സ്വാഗതവും പടന്നക്കാട് ജില്ലാ ആശുപത്രി സി എം ഒ ഇന്‍ചാര്‍ജ് ഡോ. കെ. വിശ്വനാഥ് നന്ദിയും പറഞ്ഞു.

ജില്ലാപഞ്ചായത്ത് പദ്ധതിയില്‍ നിര്‍മിച്ച വയോജന വാര്‍ഡ് കെട്ടിടത്തിലെ ഒന്നാം നിലയിലെ നാലുമുറികളിലാണ് പേവാര്‍ഡ് സജ്ജമാക്കുന്നത്. കൂട്ടിരിപ്പുകാര്‍ക്കുള്ള കിടക്കയടക്കം എല്ലാ സൗകര്യങ്ങളുമുള്ള പേവാര്‍ഡ് റൂമിന് 400 രൂപയാണ് ദിവസവാടക. പേ-വാര്‍ഡ് സൗകര്യത്തിനായി ഒട്ടേറെപ്പേരാണ് ബുക്കിങ് ആവശ്യപ്പെട്ട് ആശുപത്രിയിലെത്തുന്നത്.


Post a Comment

0 Comments