ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2022


കീടനാശിനി ശ്വസിച്ച് ബം​ഗളൂരുവിൽ മലയാളി പെൺകുട്ടി മരിച്ചു. എട്ട് വയസുകാരി അഹാനയാണ് മരിച്ചത്. ബം​ഗളൂരു വസന്ത് ന​​ഗറിലാണ് സംഭവം. 


ബം​ഗളൂരുവിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ വിനോദിന്റെ മകളാണ് അഹാന. വിനോദിനേയും ഭാര്യയേയും ശാരീരിക അശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. 


വീട് വൃത്തിയാക്കുന്നതിനായി കീടനാശിനി തളിച്ചിരുന്നു. ഇത് ശ്വസിച്ചാണ് അപകടം. ഉറങ്ങി എഴുന്നേറ്റ ഉടൻ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം. 


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ