എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; അധ്യാപകന് 79 വർഷം കഠിന തടവ്

എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; അധ്യാപകന് 79 വർഷം കഠിന തടവ്

 


എൽപി സ്കൂളിലെ അഞ്ച് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ സ്കൂൾ അധ്യാപകനെ 79 വർഷം കഠിന തടവ്. തടവ് ശിക്ഷയ്ക്ക് പുറമെ 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിയായി. തളിപ്പറമ്പ് പോക്സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പെരിങ്ങോം ആലപ്പടമ്പ ചൂരൽ സ്വദേശി പി.ഇ.ഗോവിന്ദൻ നമ്പൂതിരിയെയാണ് എൽ പി സ്കൂൾ കുട്ടികൾക്കെതിരെ ഈ അതിക്രമം കാട്ടിയത്.

2013 ജൂൺ മുതൽ 2014 ജനുവരി വരെ പീഡനം നടന്നിരുന്നു. സ്കൂളിലെ അഞ്ചാം ക്ലാസ് മുറിയിൽ വച്ചാണ് ഗോവിന്ദൻ നമ്പൂതിരി വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയർന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂളിലെ പ്രധാന അധ്യാപിക, ഹെൽപ് ഡെസ്ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേർത്തിരുന്നു. എന്നാൽ കോടതി ഇവരെ വെറുതെ വിട്ടു.

Post a Comment

0 Comments