കോട്ടിക്കുളം അന്തുഞ്ഞി കുടുംബ സംഗമം വേറിട്ടതായി

LATEST UPDATES

6/recent/ticker-posts

കോട്ടിക്കുളം അന്തുഞ്ഞി കുടുംബ സംഗമം വേറിട്ടതായി

 


ഉദുമ : കോട്ടിക്കുളം അന്തുഞ്ഞി കുടുംബത്തിന്റെ കുടുംബ സംഗമം നടത്തി.  ഉദുമ എരോൽ പാലസിൽ വെച്ച് നടന്ന കുടുംബ സംഗമം ജാബിർ ഹുദവി ഉദ്ഘാടനം ചെയ്തു.


കുടുംബത്തിലെ മുതിർന്നവരെ സ്നേഹാദരവ്‌ നൽകി  ആദരിക്കുകയും, വിവിധ മേഖലയിൽ വിജയം നേടിയ  വിദ്യർത്ഥികൾക്ക്  അനുമോദനവും നൽകി. എം ഐ സി പ്രിൻസിപ്പൾ ജാബിർ ഹുദവി നല്ലൊരു കുടുംബ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. പ്രായ വിത്യാസമില്ലാതെ കുടുംബ അംഗങ്ങൾ കസേരകളി, വടം വലി  മത്സരം ഒപ്പന ഉൾപ്പടെ വിവിധ പരിപാടികളും നടന്നു വിജയികൾക്ക്  സമ്മാനങ്ങളും സമാപന പരിപാടിയിൽ വിതരണം ചെയ്തു. 


കുടുബ പ്രമേയം  ഫാത്തിമത്ത് ഹിബ  അവതരിപ്പിക്കുകയും കുടുംബ ചാരിറ്റി പ്രവർത്തനം ആരംഭിക്കാനും  കുടുംബത്തിലെ വിദ്യഭ്യാസ ആരോഗ്യ രംഗങ്ങളിൽ ശ്രദ്ധ ചേലത്തുവാനും തീരുമാനിച്ചു. പ്രോഗ്രാം ഡയറക്ടർ

ഫസൽ  റഹ്മാൻ സ്വാഗതവും, ചെയർമാൻ എരോൽ മുഹമ്മദ് സംഗമം നിയന്ത്രിച്ചു. മുഹമ്മദ്  കുഞ്ഞി പടിഞ്ഞാർ, ഹനീഫ്  എയ്യള, അഫ്സ, ഉമൈറ എന്നിവർ സംസാരിച്ചു. യൂസഫ് എയ്യള നന്ദി പറഞ്ഞു 

Post a Comment

0 Comments