വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് ബേക്കൽ പോലീസ് പിടികൂടി, 22 കാരൻ കസ്റ്റഡിയിൽ

LATEST UPDATES

6/recent/ticker-posts

വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് ബേക്കൽ പോലീസ് പിടികൂടി, 22 കാരൻ കസ്റ്റഡിയിൽ

 


പള്ളിക്കര : ചെറക്കാപ്പാറയിൽ വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി, 22 കാരൻ കസ്റ്റഡിയിൽ. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന  ക്ലീൻ കാസറഗോഡ് ന്റെ ഭാഗമായി ബേക്കൽ ഡി വൈ എസ് പി സി.കെ. സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യുപി, എസ് ഐ രജനീഷ് എം എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയിഡി ലാ ണ് കഞ്ചാവ് പിടിച്ചത്.

 ചെർക്കപ്പാറ രാരപ്പനടുക്കം കോളനിയയിൽ അസ്ഹറുദ്ദീൻ(22)  ന്റെ വീട്ടിൽ നിന്നുമാണ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്.  കേസിൽ നാച്ചു എന്ന് വിളിക്കുന്ന നാസർ (20) അറസ്റ്റിലായി.  അസ്രു എന്ന് വിളിക്കുന്ന അസ്ഹറുദ്ദീനെ തിരയുന്നു. കഞ്ചാവ് പിടിച്ച സംഘത്തിൽ എസ് ഐ രാജീവൻ കെ വി, എ എസ് ഐ രാജൻ, സി നായർ സിവിൽ ഓഫിസർമാരായ സന്തോഷ്‌, ഡ്രൈവർ  അജീഷ് തുടങ്ങിയവരു മുണ്ടായിരുന്നു. ചെർക്കാപ്പാറ കോളനിയിൽ യുവാക്കളെ കഞ്ചാവിന് അടിമകളാക്കി  സംഘം വില്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പുറത്തു നിന്നും ധാരാളം ആൾക്കാർ കഞ്ചാവ് ഉപയോഗിക്കാൻ ഇവിടെ എത്തുന്നതായും പരിസരവാസികൾ പറയുന്നു. വീട്ടിലെ അലമാരക്ക് മുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

Post a Comment

0 Comments