യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെ സ്ഥാനത്ത് നിന്ന് നീക്കി

LATEST UPDATES

6/recent/ticker-posts

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെ സ്ഥാനത്ത് നിന്ന് നീക്കി

 


കാസർകോട്: ഗാര്‍ഹിക പീഡനത്തിന് കേസ് രജസിറ്റര്‍ ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെ സ്ഥാനത്ത് നിന്ന് നീക്കി. സ്ത്രീധന പീഡനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്ന് കാണിച്ച് നോയല്‍ ടോമിന്‍ ജോസഫിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. 


കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് നോയലിന് എതിരെ കാസര്‍കോട് രാജപുരം പൊലീസില്‍ നല്‍കിയി പരാതിയില്‍ ഭാര്യ പറയുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പിഎ ആയിരുന്നു നോയല്‍. ഇയാള്‍ക്കെതിരെ രണ്ടുതണ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി നടപടിയെടുത്തിരുന്നു. 

നോയലിനെ കോണ്‍ഗ്രസിന്റെ  പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഈ നടപടി പിന്‍വലിച്ചത്.

Post a Comment

0 Comments