ടൂറിസം വികസനത്തിന് വേഗം കൂട്ടാന്‍ ഹൊസ്ദുർഗിൽ കൈറ്റ് ബീച്ച് ഒരുങ്ങുന്നു

LATEST UPDATES

6/recent/ticker-posts

ടൂറിസം വികസനത്തിന് വേഗം കൂട്ടാന്‍ ഹൊസ്ദുർഗിൽ കൈറ്റ് ബീച്ച് ഒരുങ്ങുന്നു

 


കാഞ്ഞങ്ങാട്: ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടാന്‍ ഹൊസ്ദുര്‍ഗ് കൈറ്റ് ബീച്ച് ഒരുങ്ങുന്നു. കൈറ്റ് ബീച്ച് നിര്‍മ്മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. 98.74ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഭക്ഷണശാല, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്ലെറ്റ്, കരകൗശല വസ്തുക്കളുടെ വില്‍പന ശാല, തീരദേശഭംഗി ആസ്വാദിക്കാന്‍ കഴിയും വിധമുള്ള ഇരിപ്പിടങ്ങള്‍ എന്നി സൗകര്യങ്ങളോട് കൂടിയാണ് കൈറ്റ് ബീച്ച് ഒരുക്കുന്നത്. കൂടാതെ കുട്ടികള്‍ക്കായുള്ള കളിസ്ഥലം ഒരുക്കാനും, സെല്‍ഫി പോയിന്റ് തുടങ്ങിയവ നിര്‍മ്മിക്കാനും ഡി ടി പി സി ക്ക് ലക്ഷ്യമുണ്ട്. കൈറ്റ് ബീച്ച് യഥാര്‍ഥ്യമാകുന്നതോടെ ജില്ലയുടെ വിനോദ സഞ്ചാര രംഗത്തെ പുതിയ മാറ്റത്തിന് വഴിയൊരുക്കും. കൈറ്റ് ബീച്ച് നിര്‍മ്മാണത്തിന്റെ 80 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നിര്‍മ്മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല.

അവസനാഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മഴ കുറയുന്നതോട് കൂടി പൂര്‍ത്തീകരിച്ച് നടത്തിപ്പിനായി ലീസിന് നല്‍കുമെന്ന് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് അറിയിച്ചു.

Post a Comment

0 Comments