തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2022

 



തൃക്കരിപ്പൂർ:  'ധൈഷണിക വിദ്യാർത്ഥിത്വം നൈതിക സംവേദനം' എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കാമ്പയിന്റെ ഭാഗമായി  ശാഖകളിൽ നടപ്പിലാക്കുന്ന 'കാംപസ് കോൾ' പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ഹയർസെക്കണ്ടറി തലം മുതലുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ആത്മീയം,  ശിക്ഷണം, ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ പ്രതിബദ്ധത എന്നീ വിഷയങ്ങളിലൂന്നിയ ഉത്ബോധന സദസ്റ്റാണ് കാംപസ് കോൾ . കാമ്പയിന്റെ ഭാഗമായി ക്ലസ്റ്റർ തലങ്ങളിൽ കഥ, കവിത, പ്രബന്ധം, കാലിഗ്രാഫി രചന മത്സരങ്ങളും മേഖലയിൽ 'ഹൈ കോൾ'  ഹയർ സെക്കണ്ടറി വിദ്യാർത്ഥി സംഗമങ്ങളും നടക്കും.


             കാംപസ് പൾസിന്റെ ജില്ലാ തല ഉദ്ഘാടനം തൃക്കരിപ്പൂർ വടക്കേ കൊവ്വൽ ജമാഅത്ത് കോൺഫറൻസ് ഹാളിൽ എസ്.കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന നിർവ്വഹിച്ചു. അമീൻ കൂലേരി അദ്ധ്യക്ഷത വഹിച്ചു. ഷാനിദ് പടന്ന സ്വാഗതം പറഞ്ഞു. ട്രെന്റ് ആർ പി നൗഫൽ ഹുദവി ക്ലാസിന് നേതൃത്വം നൽകി. മുഹമ്മദ് കുഞ്ഞി വടക്കേ കൊവ്വൽ, സയ്യിദ് ആഷിഖ് തങ്ങൾ,സലാം മൗലവി, സുലൈമാൻ മൗലവി, ഇസ്മായിൽ മൗലവി ചന്തേര, ഉസ്മാൻ ഫൈസി, ശബീബ് വാഫി, നവാഫ് ഫൈസി, മുനീർ ഉദിനൂർ തുടങ്ങിയവർ സംബന്ധിച്ചു. ഹിശാം അബ്ദുന്നാസിർ നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ