ബേക്കല്‍: ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കേടിന്റെ ഭാഗമായി ബേക്കല്‍ പോലീസ് സബ് ഡിവിഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ രാവിലെ വരെ ഡിവൈഎസ്പി. സി കെ . സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനകളില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു .
ഉദുമ പടിഞ്ഞാര്‍, പള്ളം എന്നിവിടങ്ങളില്‍ നിന്നായി വിൽപ്പനക്കെത്തിച്ച 10 ഗ്രാം എംഡിഎംഎ പിടികൂടുകയും കീഴൂര്‍ സ്വദേശി പി എം ഷാജഹാന്‍ 33, ബണ്ടിച്ചാല്‍ തെക്കില്‍ സ്വദേശി എം.മുഹമ്മദ് ഖൈസ് 31, കളനാട് കൂവത്തൊട്ടിയിലെ മൊയ്ദീന്‍ ജാസിദ് 34, എന്നിവരെ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്ന് കഞ്ചാവ് ബീഡി വലിച്ച മറ്റ് 3 പേരെ പിടികൂടി കേസ്സെടുത്തു.
0 Comments