വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണവും എൺപതിനായിരും രൂപയും കവര്‍ന്ന കേസിൽ വീട്ടുടമയായ വൈദികന്റെ മകൻ അറസ്റ്റിൽ. കൂരോപ്പടയില്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വന്‍ മോഷണം നടന്നത്. വൈദികന്റെ മകൻ ഷൈൻ നൈനാണ് അറസ്റ്റിലായത്.
വലിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്വന്തം വീട്ടിൽ നിന്നുതന്നെ മോഷണം നടത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഷൈനിനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
വീടിനോട് ചേർന്ന് ഷൈനിന് ഒരു കടയുണ്ട്. പണം കടയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. സ്വർണം ഒരു പാത്രത്തിലാക്കി കടയ്ക്ക് പിന്നിൽ കുഴിച്ചിട്ട നിലയിലായിരുന്നു. സ്വർണത്തിൽ ചിലത് പറമ്പിൽ പലയിടത്തായി വീണുകിടക്കുന്നുമുണ്ടായിരുന്നു.
വീട്ടുകാര്‍ പ്രാര്‍ത്ഥനയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീട്ടില്‍ മുളക് പൊടി വിതറി തെളിവുകൾ നശിപ്പിക്കാനും ഷൈൻ ശ്രമം നടത്തിയിരുന്നു.
0 Comments