പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിർബ്ബന്ധിച്ച് മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിർബ്ബന്ധിച്ച് മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

 


കാഞ്ഞങ്ങാട്: അയ്യങ്കാവിൽ പ്രായപൂര്‍ത്തിയാകാത്ത മകളെയും മകനെയും അച്ഛന്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് പരാതി. രാത്രി മദ്യപിച്ചെത്തിയാണ് പിതാവ് അതിക്രമം കാണിച്ചത്. മറ്റൊരു പോക്സോ കേസില്‍ പ്രതിയായ ഇയാളെ ബാലനീതിനിയമമുപയോഗിച്ച് കേസെടുത്ത് രാജപുരം പോലീസ് അറസ്റ്റുചെയ്തു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ ഉറക്കിക്കിടത്താനാണ് മദ്യം കുടിപ്പിച്ചതെന്ന് അമ്മ പറഞ്ഞു.


കേൾവിശക്തിയോ സംസാരശേഷിയോ ഇല്ലാത്തയാളാണ് പിതാവ്. ബുധനാഴ്ച രാത്രിയാണ് മദ്യലഹരിയിൽ എത്തിയ പിതാവ് നാലുമക്കളിൽ 13കാരനും 12കാരിക്കും മദ്യം നൽകിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇയാൾ ഇത് ചെയ്യുന്നുണ്ടെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. തടയാൻ ശ്രമിച്ച സഹോദരനെയും തന്നെയും അതിക്രമിച്ചതായും അമ്മ പറയുന്നു.

Post a Comment

0 Comments