നായമാർമൂലയിലെ ബൈക്ക് മോഷണം; രണ്ട് പേര്‍ പിടിയിൽ

LATEST UPDATES

6/recent/ticker-posts

നായമാർമൂലയിലെ ബൈക്ക് മോഷണം; രണ്ട് പേര്‍ പിടിയിൽ




നിര്‍ത്തിയിട്ട ബൈക്ക് മോഷണം നടത്തി വ്യാജ നമ്പര്‍ പതിച്ച് ഓടിക്കുന്നതിനിടെ ഇന്നലെ മോഷ്ടാക്കള്‍ പോലീസ് പിടിയിലായി. നാലത്തടുക്ക കുനില്‍പുത്തൂര്‍ സ്വദേശി എ എന്‍ അബ്ദുള്‍ഷബീര്‍ (22), മധൂര്‍ ഉളിയത്തടുക്ക എസ്. പി. നഗറിലെ ഫാത്തിമ ക്വാട്ടേര്‍സില്‍ അബൂബക്കര്‍ സിദ്ധിഖ് (21) എന്നിവരെയാണ് വിദ്യാനഗര്‍ എസ്. ഐ. കെ. പ്രശാന്ത്, എ. എസ്. ഐ. എം. വി. രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. വാഹന പരിശോധനക്കിടെ ഉളിയത്തടുക്ക വെച്ചാണ് മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് നായന്മാര്‍മൂലയില്‍ നിര്‍ത്തിയിട്ടിരുന്ന കോഴിക്കോട് വട്ടോളി വലിയപറമ്പ് സ്വദേശി പി. പി. മുഹമ്മദ് റാസിലിന്റെ ബൈക്ക് മോഷണം പോയത്.

Post a Comment

0 Comments