സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച പ്രതി മഞ്ചേശ്വരത്ത് പിടിയില്‍

LATEST UPDATES

6/recent/ticker-posts

സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച പ്രതി മഞ്ചേശ്വരത്ത് പിടിയില്‍

 

 കാസർകോട്: എറണാകുളത്ത് ഫ്‌ലാറ്റില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച് രക്ഷപ്പെട്ട പ്രതി മഞ്ചേശ്വരത്ത് പിടിയില്‍. 

കോഴിക്കോട് സ്വദേശി അര്‍ഷാദാണ് ഇന്ന് ഉച്ചയോടെ സ്‌കൂട്ടിയുമായി കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കവേ മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്.

കാക്കനാട് ഇന്‍ഫോ പാര്‍ക്ക് സമീപത്തെ ഫ്‌ലാറ്റില്‍ വെച്ചാണ് മലപ്പുറം സ്വദേശിയായ സജീവ (24)നെ കൊലപ്പെടുത്തിയത്. പുതപ്പ് കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയില്‍ സമീപ ഫ്‌ലാറ്റുകളിലുള്ളവരാണ് മൃതദേഹം കണ്ടത്.


സജീവന്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് ഈ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന അര്‍ഷാദ് സംഭവത്തിന് ശേഷം അവിടെ നിന്ന് മുങ്ങുകയായിരുന്നു. മരണപ്പെട്ട സജീവന്‍ ഹോട്ടല്‍ ജീവനക്കാരനാണ്.

Post a Comment

0 Comments