കാഞ്ഞങ്ങാട്: ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ച മുസ്ലിം ലീഗ് നേതാവും കെട്ടിട ഉടമസ്ഥ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റും വ്യാപാരപ്രമുഖനുമായിരുന്ന കെ.വി.അബ്ദുറഹിമാന്‍ ഹാജിയുടെ ഭൗതിക ശരീരം ഇന്നലെ വൈകിട്ട് അതിഞ്ഞാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മകന്‍ അഷറഫ് ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുശോചനയോഗത്തില്‍ പ്രസിഡന്റ് സി.ഇബ്രാഹിംഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് തെരുവത്ത് മൂസഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, മാധ്യമപ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം, എ.ഹമീദ്ഹാജി, അഹമ്മദ് ബെസ്റ്റോ, പി.എം.ഫാറൂക്ക്, അബ്ദുല്‍അസീസ് മൗലവി ചക്കരക്കല്ല്, പി.എം.ഷുക്കൂര്‍, പാറക്കാട്ട് മുഹമ്മദ്ഹാജി, അബ്ദുല്ല ദാരിമി, പാലാട്ട് ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മൂസ.ബി.ചെര്‍ക്കള, ജില്ലാ സെക്രട്ടറി കെ.മുഹമ്മദ്കുഞ്ഞി, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ഇ.എ.ബക്കര്‍, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ലീഗ് പ്രസിഡന്റ് അഡ്വ.എന്‍.എ.ഖാലിദ് തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചിച്ചു.
0 Comments