കാഞ്ഞങ്ങാട്: ചിങ്ങം1 കർഷകദിനത്തിന്റെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ മാസ്റ്റർ കർഷകൻ അബ്ദുൾ ഖാദറിന്റെ പാടത്തിൽ വിത്തിടീൽ നടന്നു. വിത്തിടൽ കർമ്മം വാർഡ് മെമ്പർ സികെ ഇർഷാദ് നിർവ്വഹിച്ചു. വാർഡ് മുസ്ലിംലീഗ് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ, സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ, കർഷകനും സിഎംപി നേതാവുമായ കൃഷ്ണൻ താനത്തിങ്കാൽ , ജാഗ്രത സമിതി അംഗം അഷ്‌റഫ് ബോംബെ എന്നിവർ സംബന്ധിച്ചു.
0 Comments