വ്യത്യസ്തമായ പല സംഭവങ്ങളും നമ്മൾ കേൾക്കാറുണ്ട്.എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു സംഭവം ആദ്യമായാവും കേൾക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ യൂയാംഗ് നഗരത്തിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് സുഹൃത്തിന്റെ ഒരൊറ്റ ആലിംഗനത്തില്‍ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞത്.
ഓഫിസില്‍ നിന്നു പുറത്തുവരുന്ന വഴി ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് അവളുടെ വാരിയെല്ല് ഒടിയാനിടയായ ആലിംഗനം നടന്നത്. ഒരു പുരുഷ സഹപ്രവര്‍ത്തകന്‍ അടുത്തു വന്ന് അവളെ മുറുക്കെ കെട്ടിപ്പിടിക്കുകയായിരുന്നു. ഒരൊന്നൊന്നര കെട്ടിപ്പിടിത്തമായിരുന്നു അതെന്ന് യുവതി പറയുന്നു. അതു കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ശ്വാസം കഴിക്കാനായില്ല. ശരീരമാകെ തളര്‍ന്നു.
വലതു ഭാഗത്തെ രണ്ട് വാരിയെല്ലും ഇടതുഭാഗത്തെ ഒരെല്ലുമാണ് ഒടിഞ്ഞത്. ചികിത്സയ്ക്കായി നല്ല പണം ആവശ്യമായി വന്നു. ഒരാഴ്ച ആശുപത്രിയില്‍ കിടന്നപ്പോള്‍ വേദന കുറഞ്ഞു. അതു കഴിഞ്ഞ് വീട്ടില്‍ കുറച്ചു ദിവസം വിശ്രമിക്കേണ്ടി വന്നു. ശമ്ബളമില്ലാത്ത ലീവ് എടുത്തതിനാല്‍ അവള്‍ സാമ്ബത്തികമായി ആകെ ബുദ്ധിമുട്ടി.
0 Comments