സൗദി അറേബ്യയിലേക്ക് പോയ യുവതി കാമുകനൊപ്പം താമസിക്കുന്ന വീഡിയോ ഭര്‍ത്താവിന് അയച്ചുകൊടുത്തു; ഭര്‍ത്താവ് മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ജീവനൊടുക്കി

LATEST UPDATES

6/recent/ticker-posts

സൗദി അറേബ്യയിലേക്ക് പോയ യുവതി കാമുകനൊപ്പം താമസിക്കുന്ന വീഡിയോ ഭര്‍ത്താവിന് അയച്ചുകൊടുത്തു; ഭര്‍ത്താവ് മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ജീവനൊടുക്കി

 



സൗദി അറേബ്യയിലേക്ക് പോയ യുവതി കാമുകനൊപ്പം താമസിക്കുന്ന വീഡിയോ ഭര്‍ത്താവിന് അയച്ചുകൊടുത്തു. ഇതില്‍ മനംനൊന്ത ഭര്‍ത്താവ് മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുംകുരു ജില്ലയിലാണ് നടുക്കുന്ന സംഭവം. തുംകൂറിലെ സമിയുള്ളയാണ് ജീവനൊടുക്കിയത്. വിഷം അകത്തുചെന്ന് ഗുരുതരനിലയില്‍ മൂന്ന് കുട്ടികള്‍ ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. സമിയുള്ളയുടെ ഭാര്യ സാഹിറ ബാനു ഭര്‍ത്താവിനോടും മാതാപിതാക്കളോടും പറയാതെ കാമുകനൊപ്പം സൗദി അറേബ്യയിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സൗദി അറേബ്യയില്‍ കാമുകനൊപ്പം താമസിക്കുന്നതിന്റെയും വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ സാഹിറ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിന് പുറമെ ഭര്‍ത്താവിനെ പരിഹസിക്കുന്ന സന്ദേശങ്ങളും വാട്‌സ് ആപില്‍ അയച്ചു. സമിയുള്ള വീഡിയോ കോളിലൂടെ കരഞ്ഞുകൊണ്ട് തിരികെ വരാന്‍ അപേക്ഷിച്ചിട്ടും സാഹിറ വന്നില്ല.

ഭാര്യ ഇനി തിരിച്ചുവരില്ലെന്ന് പറഞ്ഞാണ് സമീയുള്ള തന്റെ മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയത്. പിന്നീട് ഇയാള്‍ തന്നെ വിഷം കഴിച്ചു. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി സമിയുള്ള മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments