കാഞ്ഞങ്ങാട് : മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനും എതിരെ ധീരമായനിലപാടെടുത്ത പടന്നക്കാട് മുഹ് യുദ്ധീൻ ജുമാമസ്ജിദ് മഹല്ല് കമ്മറ്റിയെ നേരിട്ടെത്തി കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരും സംഘവും അഭിനന്ദിച്ചു.580 കുടുംബംങ്ങൾ അംഗങ്ങളായുള്ള മസ്ജിദ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും ജമാ അത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും മാറ്റി നിർത്തുന്നതിനും വിവാഹ കാര്യത്തിൽ ഉൾപ്പെടെ പിന്തുണ നൽകുന്നത് നിർത്തലാക്കുന്നതിനും ബോധവൽക്കരണ ക്ലാസ് ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചതും ഇതിനകം സംസ്ഥാനത്തിനകത്തുതന്നെ ശ്രദ്ധ നേടിയിരുന്നു.ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ആർ ശരത്, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ അബൂബക്കർ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ രഞ്ജിത്ത് കുമാർ കെ, പ്രമോദ് ടി വി, സിവിൽ പോലീസ് ഓഫീസർമാരായ അമൽ ദേവ്, രജിൽ എന്നിവരും ഉണ്ടായിരുന്നു. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ക്ലീൻ കാസറഗോഡ് പദ്ധതിക്ക് പിന്തുണനൽകുന്ന മഹൽ കമ്മിറ്റിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് പോലീസ് മസ്ജിദിൽ നിന്നും മടങ്ങിയത്.
0 Comments