കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്ത് പുത്തൻ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഇമ്മാനുവൽ സിൽക്സിൽ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ദിവസേനയുള്ള നറുക്കെടുപ്പ് വിജയിക്ക് സമ്മാന വിതരണം നടത്തി.. ഓരോ ദിവസവും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഓണം ഓഫറിന്റെ ഭാഗമായി എല്ലാദിവസവും നറുക്കെടുപ്പിലൂടെ ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, എൽഇഡി ടിവി, മൈക്രോവേവ് ഓവൻ,ഗോൾഡ് കോയിൻ, ഗിഫ്റ്റ് വൗച്ചർ എന്നിവ ഉപഭോക്താക്കൾക്ക് സമ്മാനമായി ലഭിക്കുന്നു,കൂടാതെ ബംബർ സമ്മാനമായി ഒരു ലക്ഷം രൂപ വീതം മൂന്ന് പേർക്ക് മൂന്ന് ലക്ഷം രൂപയും നൽകും. ഏറ്റവും പുതിയ വസ്ത്രങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച കസ്റ്റമർ സർവീസിൽ ഉപഭോക്താവിന് നൽകുക എന്നതാണ് ഇമ്മാനുവൽ സിൽക്സിന്റെ പ്രത്യേകത. വിവാഹ വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗവും നൂതനമായ കളക്ഷനും വിലയിലുള്ള കുറവുമാണ് വെഡിങ് കസ്റ്റമേഴ്സിനെ ഇമ്മാനുവൽ സിൽക്സിലേക്ക് ആകർഷിക്കുന്നത്. ഓണാഘോഷ വേളയിൽ അണിഞ്ഞൊരുങ്ങാൻ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും അഭിരുചിക്ക് ഇണങ്ങുന്ന ഗംഭീര കളക്ഷനും ഇമ്മാനുവൽ സിൽക്സിൽ ഒരുക്കിയിട്ടുണ്ട് ഇമ്മാനുവൽ സിൽക്സ് കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന സമ്മാനവിതരണം ഹോസ്ദുർഗ് എസ്.ഐ കെ. പി. സതീഷ് നിർവഹിച്ചു. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ കാലിക്കടവ് സ്വദേശി രേഷ്മയ്ക്ക് എൽ.ഇ.ഡി ടിവി സമ്മാനമായി ലഭിച്ചു. ചടങ്ങിൽ ഇമ്മാനുവൽ സിൽക്സ് സി.ഇ.ഒ ടി. ഒ ബൈജു, ടി.പി.സക്കറിയ, സി. പി. ഫൈസൽ . ഷോറൂം മാനേജർ ടി. സന്തോഷ് അഡ്മിൻ മാനേജർ ടി. പി. നാരായണൻ എന്നിവർ പങ്കെടുത്തു.
0 Comments