കാഞ്ഞങ്ങാട്: മാവുങ്കാൽ കല്യാൺ റോഡ് കമ്മ്യുണിറ്റി ഹാളിൽ വയോമിത്ര പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്ന് വിതരണവും, ഓണത്തിന് മുന്നോടിയായി പുക്കളവും ഒരുക്കി. ഡോ: ഫാത്തിമത്ത് സഹനയുടെ സാന്നിദ്ധ്യത്തിൽ മുതിർന്ന പൗരൻ കേളുനായർ ഭദ്രദീപം കൊളുത്തി. എം. ഗോപാലൻകല്യാൺ റോഡ്, നാരായണൻ ശാസ്താ, രാജീവൻകണ്ടത്തിൽ, വെള്ളച്ചി എന്നിവർ നേതൃത്വം നൽകി. തുടർന്ന് മധുര പലഹാര വിതരണം നടന്നു.നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments