പത്താംക്ലാസ് വിദ്യാർഥിനി പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപകന്‍‌ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പത്താംക്ലാസ് വിദ്യാർഥിനി പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട അധ്യാപകന്‍‌ അറസ്റ്റിൽ

 




ഹൈസ്കൂൾ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ‌. കൊണ്ടോട്ടി സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലായത്. പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാൻ വഴങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു ലൈംഗിക അതിക്രമം. പത്താം ക്ലാസ് വിദ്യാർഥിനിയാണ് അധ്യാപകനെതിരെ പരാതി നൽകിയത്.


പരീക്ഷയുടെ ഉത്തരക്കടലാസുകൾ കൈവശപ്പെടുത്തിയ അവ നശിപ്പിക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കുട്ടി സ്കൂൾ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂളിലെ പ്രധാനാധ്യപകനെ പൊലീസിൽ പരാതി നൽകുകയായിരുന്നു.


നേരത്തെ മറ്റൊരു വിദ്യാർഥിനിയോട് അപമര്യാമദയായി പെരുമാറിയതിന് മൻസൂർ അലി വർഷങ്ങളോളം സസ്പെൻഷനിലായിരുന്നു. നവംബറിലാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. പ്രതിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. പരാതിയ്ക്ക് പിന്നാലെ പ്രതിയായ അധ്യാപകൻ ഒളിവില്‍ പോയിരുന്നു.ഒളിവിൽ പോയ പ്രതിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Post a Comment

0 Comments