മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.അര നൂറ്റാണ്ടിലേറെയായി നേതൃപദവിയില്‍ ഉണ്ടായിരുന്ന ഗുലാം നബി ആസാദ് വിമത നീക്കത്തിനൊടുവിലാണ് പാര്‍ട്ടി വിട്ടത്.
ഇപ്പോഴിതാ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് ഗുലാം നബി ആസാദ്. ബി.ജെ.പിയിലേക്കില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്ക് പിന്നാലെ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ ജമ്മു കാശ്മീരിലേക്ക് പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാര്‍ട്ടി രൂപീകരിക്കും. ദേശീയ സാദ്ധ്യത പിന്നീട് പരിശോധിക്കും. എനിക്ക് മുഴുവന്‍ ഗാന്ധി കുടുംബത്തോടും വ്യക്തിപരമായി വലിയ ബഹുമാനമുണ്ട്. ഇവിടെ ഞാന്‍ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്'- ഗുലാം നബി ആസാദ് പറഞ്ഞു.
നേരത്തെ, ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അദ്ധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജി വച്ചിരുന്നു. ജമ്മു കാശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷനായി ചുമതലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു രാജി.
0 Comments