മുഖ്യമന്ത്രിയുടെ കടുത്ത സമ്മ‍ർദ്ദം;തെറ്റായ തീരുമാനത്തിൽ ഒപ്പുവച്ചു; ഗവ‍ര്‍ണർ

LATEST UPDATES

6/recent/ticker-posts

മുഖ്യമന്ത്രിയുടെ കടുത്ത സമ്മ‍ർദ്ദം;തെറ്റായ തീരുമാനത്തിൽ ഒപ്പുവച്ചു; ഗവ‍ര്‍ണർ

 കണ്ണൂർ വൈസ് ചാൻസിലര്‍ക്ക് പുനർനിയമനം നൽകുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുണ്ടായത് കടുത്ത സമ്മ‍ർദ്ദമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  വിസിക്ക് പുനർനിയമന നിയമനം നൽകിയ തീരുമാനം തെറ്റായിപ്പോയെന്നും ഗവർണ‍ര്‍.ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് ഗവർണറുടെ ഈ വെളിപെടുത്തൽ.


മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് പ്രകാരം വിസി നിയമനത്തിൽ ഗോപിനാഥ് രവീന്ദ്രന് വെയിറ്റേജ് നൽകാമെന്ന് പറഞ്ഞു. പക്ഷെ പാനലിൽ ഗോപിനാഥ് രവീന്ദ്രൻറെ പേരില്ലായിരുന്നു, പിന്നീട് കമ്മിറ്റി തന്നെ റദ്ദാക്കാനാവശ്യപ്പെട്ടുവെന്നാണ് ഗവര്‍ണര്‍ തുറന്ന് പറയുന്നത്. അന്നത്തെ നടപടി തെറ്റായിപ്പോയെന്ന് സമ്മതിക്കുന്ന ഗവർണർ കണ്ണൂർ വിസി മുഖ്യമന്ത്രിയുടെ നോമിനിയാണെന്ന് ആവർത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപടൽ ആരംഭിച്ചത് മുതലാണ് ചാൻസ്ലർ സ്ഥാനം വിടാൻ താൻ ഒരുങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Post a Comment

0 Comments