ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നിശാശിൽപ്പശാല സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നിശാശിൽപ്പശാല സംഘടിപ്പിച്ചു



കാഞ്ഞങ്ങാട് : 2024 ലോകസഭ തിരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാകുന്നതിന് വേണ്ടി ബൂത്ത് പ്രസിഡൻ്റ് ,ബൂത്ത്  ഇൻ ചാർജ് മുകളിലുള്ള പ്രവർത്തകർക്കായി നിശാ ശിൽപ്പശാല സംഘടിപ്പിച്ചു .

ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഹോസ്ദുർഗ് മരാർജി മന്ദിരത്തിൽ നടന്ന നിശാ ശിൽപ്പശാല സംസ്ഥാന സഹ സംഘടന ജനറൽ സെക്രട്ടറി കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം പ്രശാന്ത് സൗത്ത് അധ്യക്ഷനായി .ജില്ലാ പ്രസിഡൻ്റ് രവിശ തന്ത്രി കുണ്ടാർ ,ജനറൽ സെക്രട്ടറി എ. വേലായുധൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സുദാമ ഗോസാഡ എന്നിവർ വിവിധ വിഷയങ്ങൾ ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് 

,എം ബാൽരാജ് ,സെക്രട്ടറി മനുലാൽ മേലത്ത് ,മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ  എച്ച് ആർ ശ്രീധരൻ ,ഗീത ബാബുരാജ് എന്നിവർ സംസാരിച്ചു. മണ്ഡലം

ജനറൽ സെക്രട്ടറി മാരായ പി.പത്മനാഭൻ സ്വാഗതവും ബിജി ബാബു നന്ദിയും പറഞ്ഞു .26 ന് മഞ്ചേശ്വരം ,മുളിയാർ ,തൃക്കരിപ്പൂർ ,നീലേശ്വരം മണ്ഡലങ്ങളിലും 27 ന് കാസർകോട് ,ബദിയടുക്കയിലും ,28 ന്. കുമ്പള ,ഉദുമ ,വെള്ളരിക്കുണ്ട് മണ്ഡലങ്ങളിലും നിശാ ശിൽപ്പശാല നടക്കും.


Post a Comment

0 Comments