മുസ്ലിം യൂത്ത് ലീഗ് അതിഞ്ഞാൽ മേഖല സമ്മേളനത്തിന് നാളെ തിരി തെളിയും

LATEST UPDATES

6/recent/ticker-posts

മുസ്ലിം യൂത്ത് ലീഗ് അതിഞ്ഞാൽ മേഖല സമ്മേളനത്തിന് നാളെ തിരി തെളിയും



അജാനൂർ : "പൈതൃക മണ്ണിൽ പത്തരമാറ്റോടെ മുസ്ലിം ലീഗ് " എന്ന പ്രമേയത്തിൽ നാളെയും മറ്റന്നാളുമായി അതിഞ്ഞാൽ അബ്ദുൽ ഖാദർ നഗറിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് അതിഞ്ഞാൽ മേഖല സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വാഗത സംഘം ചെയർമാൻ ഖാലിദ് അറബിക്കാടത്ത് സമ്മേളന നഗരിയിൽ പതാക ഉയർത്തി.

ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻ്റ് തെരുവത്ത് മൂസ ഹാജി, സെക്രട്ടറി പി.എം ഫാറൂഖ് ഹാജി, സി.എച്ച് സുലൈമാൻ, പി.എം.ഫൈസൽ, ജബ്ബാർ ചിത്താരി, ഷബീർ മൗവ്വൽ,സലീം സി.ബി,മട്ടൻ മൊയ്തീൻ കുഞ്ഞി, ഹമീദ് കെ.മൗവ്വൽ ,റമീസ് മട്ടൻ ,ഷാജഹാൻ,മുസ്ഥഫ, അസ്ക്കർ ലീഗ് ,ഹംസ അത്തിക്കാടത്ത്,ഫസലു കെ.കെ, ഇബ്രാഹിം കെ.കെ, റഹ്മാൻ ബഹ്റൈൻ തുടങ്ങിയവർ സംബന്ധിച്ചു.

നാളെ നടക്കുന്ന പൊതു സമ്മേളനം മഞ്ചേശ്വരം എം എൽ എ akm അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ:ഫൈസൽ ബാബു മലപ്പുറം മുഖ്യപ്രഭാഷണം നടത്തും. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യാതിഥി ആയിരിക്കും . സഹീർ നല്ലളം പ്രമേയം പ്രഭാഷണം നടത്തും . മുസ്ലിം ലീഗ്, യൂത്ത് ലീഗ് ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും. മറ്റന്നാൾ 28 നു വിവിധ മത്സര പരിപാടിളും വൈകിയിട്ട് 7 മണിക്ക് ഇശൽ നൈറ്റും നടക്കും.

Post a Comment

0 Comments