കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ പ്രദേശത്ത് നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇത്തവണ വിവിധ വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയവരെ ഹദിയ അതിഞ്ഞാല്‍ ആലിക്കുഞ്ഞി മാസ്റ്റര്‍ സ്മാരക ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്‍കി അനുമോദിച്ചു.
എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹാബിദ പര്‍വ്വീന്‍, റാഫിയ ബീഗം, പ്ലസ്ടുവില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫിദ അബ്ദുള്‍നാസര്‍, റിസ തഷ്ഫിന്‍, കെ.സസ്മ, ബികോമില്‍ ഉന്നത വിജയം നേടിയ ഫാത്തിമത്ത് ഷാഹിന ജാസ്മിന്‍, ബി.എ.ഇംഗ്ലീഷില്‍ മികച്ച വിജയം നേടിയ ഫിദ മെഹര്‍ബ എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശരത്ത് ഉപഹാരങ്ങളും സിറാജ് ആലിക്കുഞ്ഞി മാസ്റ്റര്‍ ക്യാഷ് അവാര്‍ഡും നല്‍കി.
ഹദിയ ചെയര്‍മാന്‍ എം.ബി.എം.അഷറഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അതിഞ്ഞാല്‍ ജമാഅത്ത് പ്രസിഡന്റ് സി.ഇബ്രാഹിംഹാജി, ജനറല്‍ സെക്രട്ടറി പാലാട്ട് ഹുസൈന്‍, തെരുവത്ത് മൂസഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ.ഹമീദ്ഹാജി, പി.എം.ഹസന്‍ഹാജി, ടി.മുഹമ്മദ് അസ്ലം, സി.എച്ച്.സുലൈമാന്‍, സി.എച്ച്.കുഞ്ഞബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു.
0 Comments