തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചു കൊന്നു

LATEST UPDATES

6/recent/ticker-posts

തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചു കൊന്നു



തൃശൂര്‍ : കിഴക്കേകോടാലിയില്‍ മകന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കോടാലി സ്വദേശി ശോഭന (54) ആണ് മരിച്ചത്. മകന്‍ വിഷ്ണു (24) കൊലയ്ക്കുശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വിഷ്ണുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.


അമ്മയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പാചകവാതക സിലിണ്ടർ എടുത്ത് തലയിൽ ഇട്ടതായി വിഷ്ണു പൊലീസിനോടു വെളിപ്പെടുത്തി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കർ ലോറി ഡ്രൈവറാണ്.


സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അച്ഛൻ മരിച്ചശേഷം അമ്മ രണ്ടാമതും വിവാഹം കഴിച്ചതിലുള്ള തർക്കമാണോ കൊലയിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Post a Comment

0 Comments