ജിദ്ദ : കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജ് നിർവഹിക്കാനെത്തിയ ഹാജിമാരെ സേവിച്ച കാസറഗോഡ് ജില്ലയിലെ കെഎംസിസി ഹജ്ജ് വണ്ടിയർമാർക്കുള്ള അനുമോദനവും,കെഎംസിസി മെമ്പർ ഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. ഷറഫിയ ഇംപീരിയൽ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഹസ്സൻ ബത്തേരി ആധ്യക്ഷത വഹിച്ചു. ജിദ്ദ സെന്റർ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന, അല്ലാഹുവിന്റെ അതിഥികളെ സേവിക്കാനും,ദേശവും ഭാഷയും,ക്ഷീണവും,ആരോഗ്യവും മറന്ന്, പ്രയാസപ്പെടുന്ന ഹാജിമാർക്ക് സമാശ്വാസം നല്‍കാന്‍ ത്യാഗ സന്നദ്ധതയിലൂടെ അതിരുകളില്ലാത്ത സേവനവഴി വെട്ടിത്തെളിച്ച് കെഎംസിസി വളണ്ടിയർമാർ നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരീമ്പ്ര പറഞ്ഞു.ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്ന കെഎംസിസിയിൽ പാർട്ടി അനുഭവികളായ മുഴുവൻ ആളുകളും അംഗങ്ങളാവണമെന്ന് അദ്ദേഹം കൂട്ടിച്ചർത്തു.ഹജ്ജ് വളണ്ടിയർമാർക്കുള്ള സ്നേഹോപഹാരം സെൻട്രൽ കമ്മിറ്റി ട്രഷറർ അൻവർ ചേരങ്കയി സമ്മാനിച്ചു. കെഎംസിസി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം,മജീദ് പുകയൂർ,അബ്ദുൽ റഹിമാൻ കോഴിക്കോട്,ഇബ്രാഹിം ഇബ്ബു മഞ്ചേശ്വരം,കാദർ ചെർക്കള,കെ.എം.ഇർഷാദ്,അബ്ദുല്ല ചന്തേര,ജലീൽ ചെർക്കള,അബ്ദു പെർള,സമീർ ചേരങ്കയി ,ഹാഷിം കുമ്പള,യാസീൻ ചിത്താരി തുടങ്ങിയവർ സംസാരിച്ചു.നസീർ പെരുമ്പള സ്വാഗതവും അബ്ദുൽ ഖാദർ മിഹ്റാജ് നന്ദിയും പറഞ്ഞു
0 Comments