കാഞ്ഞങ്ങാട്: കുടുംബം എന്ന സംവിധാനം സമൂഹത്തിന്റെ പ്രധാന ഘടകമാണെന്ന് നഗരസഭ ചെയർ പേഴ്സൺ കെ.വി സുജാത. ചിത്താരി ഹിമായത്തുൽ ഇസ്ലാം യു.പി സ്കൂളിലെ മുൻ പ്രധാനധ്യാപകൻ അസീസ് മാസ്റ്റർ രചിച്ച ജീവിത രസതന്ത്രത്തിന്റെ കാണാപുറങ്ങൾ തേടി എന്ന പുസ്തകം മുജീബ് മെട്രോക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അവർ. ഒരുപാട് പുസ്തകങ്ങൾ രചിക്കപെടുന്ന അക്ഷരങ്ങളുടെ നഗരമായി കാഞ്ഞങ്ങാട് മാറിയെന്നും അവർ കൂട്ടി ചേർത്തു. സൗഹൃദ വേദിയുടെ നേതൃത്വത്തിൽ അസീസ് മാസ്റ്ററെ പോലെ നിരവധി എഴുത്തുകാരുമിവിടെ യുണ്ടാക്കുകയാണെന്നും അവർ ഓർമിപിച്ചു.
സൗഹൃദ വേദി സെക്രട്ടറി ഫസലുറഹ്മാൻ സ്വാഗതം പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വി.സി ഡോ: ഖാദർ മാങ്ങാട് അധ്യക്ഷത വഹിച്ചു. മുൻ ഡയറക്ടർ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ കണ്ണൂർ യുണിവേഴ്സിറ്റി ഡോ. എ.എം ശ്രീധരൻ പുസ്തക പരിചയം നടത്തി. സൗഹൃദ വേദി ജന.കൺവീനർ കെ മുഹമ്മദ് കുഞ്ഞി, പ്രസ് ഫോറം പ്രസിഡന്റ് പി പ്രവീൺ കുമാർ, കെ.എം ശംസുദ്ദീൻ, ഹബീബ് കൂളിക്കാട്, എം.കെ റഷീദ്, ജാഫർ കല്ലംച്ചിറ, റിയാസ് അമല ടുക്കം എന്നിവർ പ്രസംഗിച്ചു.
0 Comments