കാഞ്ഞങ്ങാട് : വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഡി ഇ ഒ ഓഫീസിലേക്ക് ധർണ്ണ നടത്തി.സർക്കാറിന്റെ പാഠ്യപദ്ധതി പരിഷ്കരണം
അധ്യാപക നിയമനങ്ങൾ, പങ്കാളിത്ത പെൻഷൻ, ഭാഷാ ധ്യാപകരുടെ പ്രശ്നങ്ങൾ, AIP സ്കൂൾ, ഡിഎ കുടിശ്ശിക, കായിക ധ്യാപക പ്രശ്നങ്ങൾ, യൂണിഫോം വിതരണവീഴ്ചകൾ പാഠപുസ്തക വിതരണ ത്തിലെ പ്രശ്നങ്ങൾ സറണ്ടർ ആനുകൂല്യം മരവിപ്പിക്കൽ, K-tet ഇളവ് തുടങ്ങി പ്രതിഷേധത്തിനിടയാക്കിയ ഒട്ടനവധി വിഷയങ്ങൾ ധർണ്ണയിൽ ഉന്നയിച്ചു. കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് എ സി അതാഉള്ള ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു ജില്ലാ പ്രസിഡന്റ് എ ജി ശംസുദ്ധീൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. കെ എസ് ടി യു ജില്ല പ്രവർത്തക സമിതി അംഗങ്ങളായ റസാഖ് പുനത്തിൽ , ബഷീർ ഇക്ബാൽ , ജാഫർ, യൂനുസ്, ആരിഫ എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ മുഹമ്മദ് കുഞ്ഞി പടന്ന സ്വാഗതവും ശരീഫ് ബാവ നഗർ നന്ദിയും പറഞ്ഞു.
0 Comments