സംസ്ഥാനത്ത് വാഹനപുക പരിശോധന നിരക്കുകള്‍ കൂട്ടി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് വാഹനപുക പരിശോധന നിരക്കുകള്‍ കൂട്ടി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു

 


സംസ്ഥാനത്ത് വാഹനപുക പരിശോധന നിരക്കുകള്‍ കൂട്ടി. കൂടാതെ സര്‍ട്ടിഫിക്കറ്റ് കാലാവധി കുറയ്ക്കുകയും ചെയ്തു. ഇരുചക്രവാഹനങ്ങളില്‍ ബി എസ് -6 ന് നൂറു രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവര്‍ക്ക് പഴയ നിരക്കായ 80 രൂപയായിരിക്കും. പെട്രോള്‍ സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് 130 രൂപയാണ് പുതിയ നിരക്ക്.

മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 180 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള ഫീസ്. ബി എസ് ഫോര്‍ വിഭാഗത്തില്‍പ്പെട്ട ഇരുചക്ര വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി എസ് ഫോര്‍ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധി ഉണ്ടാകും.

Post a Comment

0 Comments