കാഞ്ഞങ്ങാട്: രണ്ട് കോടി രൂപ വിലവരുന്ന തിമിംഗല ഛർദ്ദിയുമായി രണ്ട് പേർ കാഞ്ഞങ്ങാട്ട് പിടിയിൽ. ഇന്ന് വൈകീട്ട് കോട്ടച്ചേരിയിലെ അബ്ബാസ് സെന്റർ ലോഡ്ജിൽ നിന്നുമാണ് 10 കിലോ തിമിംഗലവിസർജ്യം പിടിച്ചത്.പി ടിയിലായ രണ്ട് പേർ കാഞ്ഞങ്ങാട് സ്വദേശികളാണ്. ഹോസ്ദുർഗ്ഗ് പോലീസാണ് തിമിംഗല ഛർദ്ദിപിടികൂടിയത്. ഇൻസ്പെക്ടർ കെ.പി.ഷൈനിൻ്റെ നേതൃത്വത്തിലാണ് പിടിച്ചത്.