വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ പത്താംക്ലാസുകാരി ഗര്‍ഭിണി; 21കാരന്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ പത്താംക്ലാസുകാരി ഗര്‍ഭിണി; 21കാരന്‍ അറസ്റ്റില്‍

 


വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടവ സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത് (21) ആണ് അറസ്റ്റിലായത്. 


പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ചികിത്സയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.


പെണ്‍കുട്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു പീഡനമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലീസ് പറയുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments