കാഞ്ഞങ്ങാട്ട് പിടികൂടിയത് പത്ത് കോടിയുടെ തിമിംഗല ഛർദി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് പിടികൂടിയത് പത്ത് കോടിയുടെ തിമിംഗല ഛർദി



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പത്ത് കോടി രൂപയുടെ തിമിംഗല ഛർദിയുമായി (ആംബർഗ്രിസ്) മൂന്നുപേരെ പൊലീസ് പിടികൂടി. കൊവ്വൽപള്ളി കടവത്ത് വീട്ടിൽ കെ.വി. നിഷാന്ത് (41), മുറിയനാവി മാടമ്പില്ലത്ത് സിദ്ദീഖ് (31), കള്ളാർ കൊട്ടോടി നമ്പ്യാർ മാവിൽ പി. ദിവാകരൻ (45) എന്നിവരാണ് പിടിയിലായത്.


ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി ഡി.സി.ആർ.ബി ഡിവൈ.എസ്.പി അബ്ദുറഹീം, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട്ടച്ചേരി ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽനിന്ന് ഇവരെ പിടികൂടിയത്.


ഞായറാഴ്ച വൈകീട്ടാണ് ലോഡ്ജ് പരിശോധിച്ച് തിമിംഗല ഛർദി പിടികൂടിയത്. കർണാടകയിൽനിന്നാണ് ഇത് കാഞ്ഞങ്ങാട്ടെത്തിച്ചത്. രാജേഷ് മാണിയാട്ട്, ശിവകുമാർ, ഓസ്റ്റിൻ തമ്പി, ഷജീഷ്, ഹരീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments